മുംബൈ : ടിബറ്റന്‍ ആത്മീയാചാര്യന് ദലൈലാമയുമായി ഉലകനായകന് കമലഹാസന് കൂടിക്കാഴ്ച നടത്തി. ആത്മീയത സംബന്ധിച്ച് തന്റെ ജ്ഞാനം വളരെ കുറവാണെന്നും എന്നാല്‍ അതിനെ കുറിച്ച് മനസ്സിലാക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അതിനാലാണ് ഈ കൂടിക്കാഴ്ചയെന്നും കമലഹാസന് പറഞ്ഞു.
ആത്മീയ വിഷയങ്ങളിലുള്ള തന്റെ പരിജ്ഞാനക്കുറവു പോലെതന്നെയാണ് ദലൈലൈമയുടെ സിനിമയെ കുറിച്ചുള്ള അറിവും. ടീവിയിലൂടെ പോലും ഒരു സിനിമയും കാണാത്ത വ്യക്തിത്വമാണ് ദലൈലാമ. എന്നിരുന്നാലും സിനിമയെ കുറിച്ച് അറിയുന്നതിനായി അദ്ദേഹം താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മിതഭാഷിയും അപരിചിതരുമായി സൗഹൃദ സംഭാഷണം നടത്താന്‍ എറെ താത്പ്പര്യമുള്ള വ്യക്തിയാണ് ലാമയെന്നും കമലഹാസന് അറിയിച്ചു.
ഭാരതത്തില്‍ അഹിംസ പ്രചരിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാധ്യമമാണ് സിനിമ. കമലഹാസന്റെ സിനിമകളിലൂടെ അതിനായി പരിശ്രമിക്കണമെന്നും ദലൈലാമ ആവശ്യപ്പെട്ടു. ദലൈലാമയുമായുള്ള കൂടിക്കാഴ്ചയില്‍ ഭാര്യയുംചലച്ചിത്ര താരവുമായ ഗൗതമിയും സന്ദര്‍ശനവേളയില്‍ കമലഹാസനെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: