തൃശൂര്‍: കേരള സംഗീത നാടക അക്കാദമി 2015 ലെ ഗുരുപൂജ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.പ്രശസ്തി പത്രവും പൊന്നാടയും ഫലകവും 15000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
ബാലാംബാള്‍ – സംഗീതം, ഡോ. എസ്. ഭാഗ്യലക്ഷ്മി-സംഗീതം, അനുപമ മോഹന്‍ -കുച്ചിപ്പുഡി,അബ്ദുള്‍ മനാഫ് (മനുമാസ്റ്റര്‍) – കുച്ചിപ്പുഡി, പങ്കജവല്ലി – കേരളനടനം, മോഹനതുളസി – ഭരതനാട്യം, അംബിക വിജയന് – ചമയം, മധുരിമ ഉണ്ണികൃഷ്ണന് – കഥാപ്രസംഗം, ഹരിപ്പാട് സുദര്ശന് – കഥാപ്രസംഗം, കലാമണ്ഡലം ഹരിനാരായണന് – കൃഷ്ണനാട്ടം – മദ്ദളം, മച്ചാട് ഉണ്ണിനായര് – കൊമ്പ്, ഗുരുവായൂര്‍ ശിവരാമന് – തായമ്പക, കാലടി ഓമന – നാടകം, ജോസഫ് പൊന്നപ്പന് – നാടകം, ആലപ്പി ഋഷികേശ് – (നാടകസംഗീതം) മണി ഷണ്മുഖം – (നാടകഗായിക), ഞാറയ്ക്കല്‍ ശ്രീനി – നാടകം, പയ്യന്നൂര്‍ കൃഷ്ണന് – നാടകം, അലക്സ് വള്ളികുന്നം – നാടക നിരൂപണം, പാമ്പുറം ഭാസ്ക്കരന്‍ – നാടക സംവിധാനം, ശാന്തിനികേതന്‍ ആനന്ദന് – നാടകം, വിജയരാജന്‍പിള്ള – തബല, ചുനക്കര രാമന്‍കുട്ടി – നാടകരചന എന്നിവര്‍ക്കാണ് പുരസ്കാരം. പത്രസമ്മേളനത്തില്‍ സെക്രട്ടറി ഡോ.പി.വി.കൃഷ്ണന് നായര്‍, സി.കെ. ഹരിദാസന്, എ.വി. രാജീവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: