സമത്വ മുന്നേറ്റ യാത്ര ഒന്നിനും രണ്ടിനും ജില്ലയില്‍

Thursday 12 November 2015 8:27 pm IST

ആലപ്പുഴ: എസ്എന്‍ഡിപി നടത്തുന്ന സമത്വ മുന്നേറ്റ യാത്രയുടെ സ്വീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ എസ്എന്‍ഡിപി താലൂക്കു യൂണിയന്‍ ഭാരവാഹികളുടെ യോഗം വിലയിരുത്തി. കാസര്‍കോട് നിന്ന് 25ന് ആരംഭിക്കുന്ന ജാഥ ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. ജില്ലയില്‍ ഡിസംബര്‍ ഒന്നിന് എത്തുന്ന ജാഥയ്ക്ക് വിവിധ താലൂക്കു യൂണിയനുകളുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കും. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി. മന്മഥന്‍, യോഗം കൗണ്‍സിലര്‍ പി.എസ്.എന്‍. ബാബു, താലൂക്കു യൂണിയന്‍ സെക്രട്ടറിമാരായ കെ.എന്‍. പ്രേമാനന്ദന്‍, ബി. സുരേഷ് ബാബു, കെ.കെ. മഹേശന്‍, സിനില്‍ മുണ്ടപ്പള്ളി, അനു സേനന്‍, സലിംകുമാര്‍, ആനന്ദരാജ്, പി.പി. മധുസൂദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.