ആലപ്പുഴ: ശിവാനന്ദ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഓഫ് യോഗയുടെ ആഭിമുഖ്യത്തില്‍ യോഗാധ്യാപക പരിശീലന കോഴ്സ് 15ന് ആരംഭിക്കും. ആലപ്പുഴ കിടങ്ങാംപറമ്പ് എല്‍പി സ്കൂള്‍ ഹാളില്‍ രാവിലെ 10ന് ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യും. ശിവാനന്ദ ഡയറക്ടര്‍ യോഗാചാര്യ എം. സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. യോഗ പരിശീലനം ഇതുവരെ നേടിയിട്ടില്ലാത്തവര്‍ക്ക് ഉള്‍പ്പടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാമെന്ന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എന്‍. രാജു, ട്രഷറര്‍, ജ്യോതി മോഹന്‍, ജില്ലാ സെക്രട്ടറി പത്മകുമാര്‍, ബോര്‍ഡ് മെമ്പര്‍ ഷാഹിന എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഷ്ടാംഗ യോഗം, പ്രകൃതി ജീവനം, പതഞ്ജലി യോഗ സൂത്രം, വേദാന്ത ഫിലോസഫി, അനാട്ടമി, ഫിസിയോളജി എന്നിവയില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസുകള്‍ നടത്തുന്നത്. ഫോണ്‍: 9400569974.
പ്രതികരിക്കാൻ ഇവിടെ എഴുതുക: