ലൈംഗീക ചേഷ്ട കാണിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും

Thursday 12 November 2015 8:51 pm IST

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉടുമുണ്ട് പൊക്കികാണിച്ച് ലൈംഗീക ചേഷ്ട കാണിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും. ബത്തേരി മൈതാനിക്കുന്ന് ഒടിയനപള്ളി വീട്ടില്‍ റെജി (29)യെയാണ് മൂന്നുവര്‍ഷം കഠിനതടവിനും 25000 രൂപ പിഴ (പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവനുഭവിക്കണം) അടക്കാനും ശിക്ഷിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണ സംരക്ഷണ നിയമപ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ കോടതി (അഡീഷണല്‍ സെഷന്‍സ് കോടതി-1) ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനാണ് വിധി പറഞ്ഞത്. 2014 ജൂണ്‍ എട്ടിന് വൈകിട്ട് മൂന്നുമണിക്കായിരുന്നു സംഭവം. ബത്തേരി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ സി.എം. ജോസ്, പി. ബാലചന്ദ്രന്‍ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഢീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.