മുഹമ്മ: ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ മൂന്ന് പ്രതികളെ കൂടി മാരാരിക്കുളം സിഐ കെ.ജി. അനീഷ് പിടികൂടി. തണ്ണീര്‍മുക്കം വാരണം ചന്ദ്രപ്പുരയ്ക്കല്‍ രതീഷ്(കുട്ടാക്കി 27), കൊച്ചുവെളി വിപിന്പ്രസാദ് (അച്ചു 19), ചിറയില്‍ നെജിമോന് (25) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ കഞ്ഞിക്കുഴിയില്‍ ബസ് കാത്തുനില്ക്കുമ്പോള് പിടികൂടിയത്.
സംഭവം നടന്ന പിറ്റേദിവസം തന്നെ രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാരണം കൊച്ചുമറ്റത്തില്‍ സുരേഷ്(45), രാഹുല്‍(20) എന്നിവരാണ് നേരത്തെ പിടിയിലായത്. ഇതോടെ കേസിലെ അഞ്ച് പ്രതികളേയും കോടതി റിമാന്റ് ചെയ്തു. മുഹമ്മ പഞ്ചായത്ത് ഒന്നാം വാര്‍ഡ് സമത്വ മുന്നണി ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ ചാരമംഗലം പുതുവീട്ടുവെളി ഗോപിനാഥനാ(51)ണ് സിപിമ്മിന്റെ അക്രമത്തിനിരയായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 8.15ന് കടയില്‍ നിന്നും സാധനം വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ യാതൊരു പ്രകോപനവും കൂടാതെ ഇയാള്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപിനാഥന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: