തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി പ്രയാര്‍ ഗോപാലകൃഷ്ണനും അംഗമായി അജയ് തറയിലും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നന്തന്‍കോട് ദേവസ്വംബോര്‍ഡ് ഓഫീസിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പുതിയ അംഗങ്ങളുടെ കാലാവധി മൂന്ന് വര്‍ഷമാണ് .
ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരുന്ന എം.പി. ഗോവിന്ദന്‍നായരുടെയും സുഭാഷ് വാസുവിന്റെയും കാലാവധി അവസാനിച്ച ഒഴിവുകളിലേക്കാണ് ഇരുവരെയും മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാര്‍ നാമനിര്‍ദ്ദേശം ചെയ്തത്. മുന്‍ എംഎല്‍എ ആയ പ്രയാര്‍ ഗോപാലകൃഷ്ണന് കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ്. എറണാകുളം പറവൂര്‍ സ്വദേശിയാണ് അജയ് തറയില്‍.
പ്രസിഡന്റും രണ്ട് അംഗങ്ങളും അടങ്ങിയ ബോര്‍ഡില്‍ ഹിന്ദു നിയമസഭാ സാമാജികരുടെ പ്രതിനിധിയായ ബോര്‍ഡ് അംഗം പി.കെ. കുമാരന്റെ കാലാവധി അവസാനിച്ചിട്ടില്ല. മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: