കോട്ടയം: നഗരസഭയില്‍ ഗുരുദേവന്റെ പേരില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത് സിപിഎം വിവാദമാക്കുന്നു. 40-ാം ഡിവിഷനില്‍ നിന്നും ബിജെപി സമത്വമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച റിജേഷ് സി. ബ്രിസ്വില്ലയാണ് ശ്രീനാരായണഗുരുദേവന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.
ഇത് വിവാദമാക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് നഗരസഭയിലെ സിപിഎം പ്രതിനിധി സി.എന്‍ സത്യനേശന് പറഞ്ഞു. എന്നാല്‍ മുസ്ലീംലീഗ് പ്രതിനിധി അള്ളാഹുവിന്റെ നാമത്തില്‍ പ്രതിജ്ഞ ചെയ്തത് സംബന്ധിച്ച് ഇടതു നേതാക്കള്‍ മൗനം പാലിക്കുകയാണ്.
ശ്രീനാരായണ ഗുരുദേവനെ താന്‍ ദൈവമായി കാണുന്നതുകൊണ്ടാണ് ഗുരുദേവന്റെ നാമത്തില്‍ സത്യപ്രതിജ്ഞചെയ്തതെന്ന് റിജേഷ് പറഞ്ഞു. ഇത് വിവാദമാക്കുന്നത് രാഷ്ട്രീയലക്ഷ്യം വച്ചാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: