തൊടുപുഴ: ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയാന്‍ എക്സൈസ് വകുപ്പ് നടത്തുന്ന ബോധവല്‍ക്കരണ പരിപാടി നാളെ നടക്കും. പട്ടയകുടി ഗവ. ട്രൈബല്‍ എല്‍ പി സ്കൂളില്‍ നടക്കുന്ന ക്ലാസ് രാവിലെ 11 ന് ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷനര്‍ കെ എ നെല്‍സണ്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ ഹെഡ്മിസ്ട്രസ് നിര്‍മ്മല ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഷൈജു ജോസഫ് സ്വാഗതവും, സ്കൂള്‍ പിറ്റിഎ പ്രസിഡന്റ് ചന്ദ്ര ബാബു കാവുങ്കല്‍ ആശംസയും അര്‍പ്പിക്കും. തൊടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സി ബൈജുവും ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കും. തുടര്‍ന്ന് മജീഷ്യന്‍ മാസ്റ്റര്‍ വെങ്കിടേഷിന്റെ മാജിക്ക് ഷോയും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: