എരുമേലി: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എരുമേലി, മുക്കൂട്ടതറ എംഇഎസ് കോളേജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥികളായ മുണ്ടക്കയം പാലൂര്‍ക്കാവ് വൃന്ദാവന്‍ വീട്ടില്‍ അനന്ദു (18), കുന്നുംപുറത്ത് അമീര്‍ ഇസ്മയില്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 8.30ഓടെ പേരൂര്ത്തോടിനു സമീപമായിരുന്നു അപകടം. എംഇഎസ് കോളേജിലേക്ക് വരുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ബൈക്ക് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ സാരമായി പരിക്കേറ്റ അനന്ദുവിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും അമീറിനെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: