രാമപുരം: കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ രാമപുരം മാര്‍ ആഗസ്തീനോസ് കോളേജില്‍ വച്ച് കിഡ്നി രോഗത്തെയും പ്രതിരോധ മാര്ഗ്ഗങ്ങളെപ്പറ്റിയുമുള്ള സെമിനാര്‍ നടത്തി.
പ്രിന്‍സിപ്പാള്‍ ഡോ. ജോസഫ് വി.ജെ. പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് കോ ഓര്‍ഡിനേറ്റര്‍ ഷിബു പീറ്റര്‍ ക്ലാസ്സ് നയിച്ചു.
രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളെപ്പറ്റിയുള്ള വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. അഭിലാഷ് വി, ലിജിന്‍ ജോയി എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: