വിഴിക്കിത്തോട്: പൊന്‍കുന്നം-എരുമേലി തീര്‍ത്ഥാടനപാതയിലെ സൂചന ബോര്‍ഡുകളും വഴിവിളക്കുകളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. തീര്‍ത്ഥാടകര്‍ കാല്‍നടയായി സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.
പാതയില്‍ വയല്‍ ജംഗ്ഷന് മുതലുള്ള വഴിവിളക്കുകള്‍ മിക്കവയും എറിഞ്ഞുടച്ചിരിക്കുകയാണ്. വഴിവിളക്കുകളുടെ താങ്ങുകളും എറിഞ്ഞു തകര്‍ത്ത നിലയിലാണ്. പാതയിലെ സൂചന ബോര്‍ഡുകളും നശിപ്പിച്ചിരിക്കുകയാണ്. കുറുവാമൂഴിയ്ക്ക് സമീപത്തുള്ള സ്വകാര്യ റബ്ബര്‍തോട്ടത്തിലൂടെ കടന്നുപോകുന്ന പാതയിലെ വലിപ്പമേറിയ സൂചന ബോര്‍ഡ് തകര്‍ത്തു നിലത്തിട്ടിരിക്കുകയാണ്.
സംഭവം സംബന്ധിച്ച് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേഖലയില്‍ സാമൂഹ്യ വിരുദ്ധശല്യം പതിവാണെന്നും വൈകുന്നേരങ്ങളില്‍ വഴിയോരത്ത് പരസ്യ മദ്യപാനവും സംഘര്‍ഷവും പതിവാണെന്നും ആരോപണം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: