ശിശുദിന റാലി

Thursday 12 November 2015 10:57 pm IST

കോട്ടയം: ജില്ലാ ഭരണകൂടം ജവാഹര്‍ ബാലഭവന്‍ ആന്റ് കുട്ടികളുടെ ലൈബ്രറി, കോട്ടയം നഗരസഭ, ശിശുക്ഷേമ സമിിതി, വിദ്യാഭ്യാസ വകുപ്പ്, പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ശിശുദിന റാലിയും സമ്മളനവും 14ന് കോട്ടയത്ത് നടത്തുന്നു. 3500ലധികം കുട്ടികള്‍ റാലിയില്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ കുട്ടികളുടെ പ്രധാനമന്ത്രി മൗണ്ട് കാര്‍മ്മല്‍ സ്‌കൂളിലെ 6-ം ക്ലാസ് വിദ്യാര്‍ത്ഥിനി തെരെസ് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും റാലി നയിക്കുന്നതുമാണ്. റാലിക്ക് മുമ്പ് തിരുനക്കര ക്ഷേത്രമൈതാനിയില്‍ രാവിലെ 7.45ന് ചേരുന്ന സമ്മേളനത്തില്‍ റോസ് മരിയ( 4എ, സെന്റ് മേരീസ് സ്‌കൂള്‍ പാലാ)അദ്ധ്യക്ഷത വഹിക്കും. മന്ത്രി തുരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ മുഖ്യാതിഥിയായിരിക്കും. പൂജ അജിത്ത്(3 ബി ലൂര്‍ദ്ദ് പബ്ലിക് സ്‌കൂള്‍), അരുന്ധതി.ആര്‍(7 എ, ചിന്മയ വിദ്യാലയ, ഇല്ലിക്കല്‍), അനഘ അജിത്ത്(7 ഇ, മൗണ്ട് കാര്‍മ്മല്‍) എന്നിവര്‍ പ്രസംഗിക്കും. കളക്ടര്‍ യു.വി.ജോസ് ശിശുദിന സന്ദേശം നല്‍കും. സി.എ.എബ്രഹാം ഇട്ടിച്ചെറിയ, ടി.ശശികുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. റാലി ടൗണ്‍ ചുറ്റി ബേക്കര്‍ സ്‌കൂള്‍ മൈതാനിയില്‍ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.