സൈബര്‍ശ്രീയില്‍ മാറ്റ്‌ലാബ് പരിശീലനം

Thursday 12 November 2015 10:59 pm IST

കോട്ടയം: പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കിവരുന്ന സൈബര്‍ശ്രീയില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 22നും 26നും മദ്ധ്യേ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെയാണ് തിരഞ്ഞെടുക്കുക. പ്രതിമാസം 4000 രൂപ സ്റ്റൈപന്റ് ലഭിക്കും ബിഇ/ബിടെക്ക്/എംടെക്ക്/എംസിഎ എന്നിവയില്‍ ഏതെങ്കിലും പാസ്സായവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും പഠിച്ചുകൊണ്ടിരുക്കുന്നവര്‍ക്കും പങ്കെടുക്കാം. പരിശീലനകാലാവധി മൂന്നുമാസം. യോഗ്യത വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പ് സഹിതം നവംബര്‍ 21നകം സൈബര്‍ശ്രീ, സി-ഡിറ്റി, ടിസി.26/847, പ്രകാശ് വിആര്‍എ-ഡി7, വിമന്‍സ് കോളേജ് റോഡ്, തൈക്കാട് പി ഒ , തിരുവനന്തപുരം-695014 വിലാസത്തില്‍ അപേക്ഷ നല്‍കണം അപേക്ഷ ര്യയലൃൃെശരറശ േ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കാം. വിശദവിവരങ്ങള്‍ ംംം.ര്യയലൃൃെശ.ീൃഴ എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.