പയ്യന്നൂര്‍: ഗണിത ജ്യോതിഷ ചക്രവര്‍ത്തി ജ്യോതിര്‍ ഭൂഷണം പണ്ഡിറ്റ് വി.പി.കെ.പൊതുവാളുടെ സ്മരണയില്‍ ഏര്‍പ്പെടുത്തിയ പണ്ഡിത സേവാ പുരസ്കാരത്തിന് ഈ വര്‍ഷം പൂരക്കളി, മറഞ്ഞു കളി കലാകാരന് പി.പി.മാധവന് പണിക്കര്‍ അര്‍ഹനായി. ജ്യോതിസ്സദനം ട്രസ്റ്റും വിദ്വാന് എ.കെ.കൃഷ്ണന് മാസ്റ്റര്‍ സ്മാരക സമിതിയുമാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 15000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം വി.പി.കെ.പൊതുവാളുടെ ചരമദിനമായ നവംബര്‍ 30 ന് ജ്യോതിസ്സദനത്തില് നടക്കുന്ന പരിപാടിയില്‍ വെച്ച് മുന്‍ ഡിഐജി. അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ് സമ്മാനിക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ സദനം നാരായണന്, ഡോ.ഇ.ശ്രീധരന്, വി.പി.അപ്പുക്കുട്ടന് മാസ്റ്റര്‍, പി.ജഗദീശന്, ഇ.രാമചന്ദ്രന്, പി.പത്മനാഭന് തുടങ്ങിയവര്‍ പങ്കിട്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: