തലശ്ശേരി: തലശ്ശേരി നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപിയിലെ ആറ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 52 പേര് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയായ പഴശ്ശി ഇറിഗേഷന്‍ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ വര്‍ഗീസ് മത്തായി, തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ എം.കെ.വിജയന് മാസ്റ്റര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് വിജയന് മാസ്റ്റര്‍ മറ്റ് 51 കൗണ്‍സിലര്‍മാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന പ്രഥമ കൗണ്‍സില്‍ യോഗത്തില്‍ എം.കെ.വിജയന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 18 ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ രാവിലെ 10 മണിക്ക് പുതിയ ചെയര്‍മാനെയും ഉച്ചതിരിഞ്ഞ് വൈസ് ചെയര്‍മാനെയും തെരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, സെക്രട്ടറി വിജയന് വട്ടിപ്രം, മണ്ഡലം കമ്മറ്റി ഭാരവാഹികള്‍, സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരും വിവിധ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: