തളിപ്പറമ്പ്: മുസ്ലീം ലീഗ് നേതാവ് കെ.വി.എം.കുഞ്ഞി വധക്കേസില്‍ ഡിവൈഎഫ്ഐ നേതാവ് അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡണ്ടും ഏരിയാ കമ്മറ്റിയംഗവും ആന്തൂര്‍ നഗരസഭാ പ്ലാത്തോട്ടം വാര്‍ഡ് കൗണ്‍സിലറുമായ കൂവോട്ടെ ടി.പ്രകാശന്(36), കൂവോട് സ്വദേശികളായ മൊത്തങ്ങ രമേഷ് ബാബു(44), പട്ടുവം രജിത്ത്(31) എന്നിവരെയാണ് സിഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ദിവസം ഏഴാം മൈലില്‍ അക്രമിക്കപ്പെട്ട കെ.വി.എം.കുഞ്ഞി പിന്നീട് മംഗലാപുരം ആശുപത്രിയിലാണ് മരിച്ചത്. പ്രകാശന് നഗരസഭാ കൗണ്‍സിലറായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങവേയാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: