ഇരിട്ടി: പുന്നാടിനും ഉളിയിലിനും ഇടയില്‍ ഇരിട്ടി തലശ്ശേരി റോഡില്‍ പുന്നാട് കുളത്തിനു സമീപം കാറിനു പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് ഗര്‍ഭിണിയടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. കാര്‍ റോഡില്‍ നിന്നും തെറിച്ചു കുഴിയിലേക്ക് പതിച്ചു. തില്ലങ്കേരി കാര്‍ക്കോട് സ്വദേശികളായ രതീഷ് (33), ഭാര്യ എട്ടുമാസം ഗര്‍ഭിണിയായ രജിമ, രതീഷിന്റെ അമ്മ ആശാലത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. തില്ലങ്കേരിയില്‍ നിന്നും ഇരിട്ടി യില്‍ ഡോക്ടറെ കാണിക്കാനായി വരുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. റോഡില്‍ പാമ്പിനെ കണ്ടു അത് കടന്നു പോകാനായി നിര്‍ത്തിയ കാറിനു പുറകില്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തെറിച്ചു റോഡിന്റെ സമീപത്തെ കുഴിയിലേക്ക് പതിച്ചു. കാട് മൂടി കിടന്നതുകൊണ്ടും വീണ കുഴിയില്‍ ചെളിയായിരുന്നത് കൊണ്ടും വന്‍ അപകടം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: