കണ്ണൂര്‍: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ പി.ബാലകിരണിന്റെ നേതൃത്വത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ കെ.പി.ചന്ദ്രന്മാസ്റ്ററാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിന് ജില്ലാ കലക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് കെ.പി.ചന്ദ്രന്‍മാസ്റ്റര്‍ സത്യവാചകം ചെല്ലിക്കൊടുത്തു. അംഗങ്ങളുടെ സത്യപ്രതിജ്ഞക്കുശേഷം ചേര്‍ന്ന പുതിയ ജില്ലാ പഞ്ചായത്തിന്റെ ആദ്യ യോഗത്തില്‍ കെ.പി.ചന്ദ്രന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 19 ന് നടക്കേണ്ട പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ നടപടിക്രമം ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ.ശ്രീജിത്ത് വിശദീകരിച്ചു. 19 ന് രാവിലെ 11 മണിക്ക് പ്രസിഡണ്ട് സ്ഥാനത്തേക്കും ഉച്ചക്കുശേഷം 2 മണിക്ക് വൈസ്പ്രസിഡണ്ട് സ്ഥാനത്തേക്കുമുളള തെരഞ്ഞെടുപ്പ് നടക്കും.
സത്യപ്രതിജ്ഞാ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.എ.സരള, മുന്‍ വൈസ് പ്രസിഡണ്ട് ടി.കൃഷ്ണന്, മുന്‍ അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: