ചാത്തന്നൂര്‍: മുന്നണി രാഷ്ട്രീയത്തിന്റെ അടവുനയങ്ങളെ അതിജീവിച്ച് ചാത്തന്നൂരില്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി ബിജെപിയുടെ മുന്നേറ്റം. രണ്ടു സീറ്റുകളില്‍ വിജയിക്കുകയും അഞ്ചു സീറ്റുകളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തുകൊണ്ടാണ് ബിജെപി ശക്തമായി രംഗത്തുള്ളത്. ബാക്കി സീറ്റുകളില്‍ നിര്ണ്ണായകവോട്ടുകള് നേടി ശക്തിയായി മാറുകയും ചെയ്തു.
പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിന്നും ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് കളിയാക്കുളം ഉണ്ണിയും മുനിസിവില് സ്റ്റേഷന് വാര്‍ഡില്‍ നിന്നും ഷീജയുമാണ് വിജയിച്ചത്. മീനാട്, കാരംകോട്, മീനാട് ഈസ്റ്റ്, ഞവരൂര്‍ വയലിക്കട എനീ വാര്‍ഡുകളിലാണ് രണ്ടാംസ്ഥാനത്ത് എത്തിയത്. ചാത്തന്നൂര്‍ പഞ്ചായത്ത് ഭരണം ബിജെപിയുടെ കരങ്ങളില്‍ എത്തുമെന്നു ഭയന്നുകൊണ്ട് വളരെ ആസൂത്രിതമായാണ് മുന്നണികള്‍ നീക്കം നടത്തിയത്. തുടക്കം മുതല്‍ തന്നെ വോട്ട് തിരിമറി എന്ന ആശയവുമായി മുന്നോട്ട് പോയവര്‍ വിജയിക്കുകയും ചെയ്തു. മീനാട് വാര്‍ഡില്‍ വളരെ വ്യക്തമായാണ് സിപിഎം വോട്ട് മറിച്ചതെന്ന് ജില്ലാ ബ്ലോക്ക് പഞ്ചായത്തില്‍ ലഭിച്ച സ്ഥാനാര്‍ഥികളുടെ വോട്ടിങില്‍ മനസിലാകുന്നു. ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ഥി മുരളീധരന്‍നായര്‍ക്ക് 180 വോട്ട് ലഭിച്ചപ്പോള്‍ ബ്ലോക്ക് പഞ്ചായത്തില്‍ മത്സരിച്ച സിപിഎമ്മിലെ ഗിരികുമാറിന് ലഭിച്ചത് 442 വോട്ട് ആണ്. ഇടതുമുന്നണിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി സിപിഐ യിലെ രവീന്ദ്രന് ലഭിച്ചത് 447 വോട്ടും ലഭിച്ചു. ഇത് തന്നെ വോട്ട് തിരിമറി നടത്തിയതിന് മുഖ്യ തെളിവാണ്. ഇതേ രീതിയിലാണ് ബിജെപിക്ക് ജയസാധ്യത ഉള്ള പല വാര്‍ഡുകളിലും ഇടത് വലത് മുന്നണി സ്ഥാനാര്‍ഥികള്‍ അടവുനയത്തിലൂടെ വോട്ട് തിരിമറി നടത്തിയത്. വയലിക്കട വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് കിട്ടേണ്ട വോട്ടുകള്‍ കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥിക്ക് നല്കി ഇടതുമുന്നണി സ്വയം സമാധിയായി. ബിജെ പിയുടെ വിജയത്തിന് തടയിടാന്‍ ഞവരൂര്‍ രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി ശൈലജ പ്രേമിനെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തോല്‍പ്പിച്ചുകൊണ്ട് ഇടതുമുന്നണി നേതൃത്വവുമായി ഗൂഡാലോചന നടത്തി. കോയിപ്പാട്, കാരംകോട്, എംസി പുരം, മീനാട് കിഴക്ക്, വരിഞ്ഞം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ അടവുനയങ്ങള്‍ മൂലമാണ് ബിജെപി സ്ഥാനാര്‍ഥികള്‍ നിസാര വോട്ടുകള്‍ക്ക് പരാജയപ്പെട്ടതെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ കരുതുന്നു. രാഷ്ട്രീയമര്യാദകള്‍ എല്ലാം ലംഘിച്ചു കൊണ്ടുള്ള മുന്നണികളുടെ അടവുനയത്തില്‍ മനംനൊന്ത് നിരവധി പ്രവര്‍ത്തകര്‍ ഇടതുവലത് പാര്‍ട്ടികള്‍ വിടാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: