റായ്പൂര്‍ : ഛത്തീസ്ഗഢ് ബിജാപൂര്‍ ജില്ലയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നക്സല്‍ കമാന്‍ഡര്‍ ഉള്‍പ്പടെ നാലു പേര് കൊല്ലപ്പെട്ടു. മിര്തുറിനു സമീപത്തായുള്ള ജനവാസ കേന്ദ്രത്തില്‍ നക്സലുകള്‍ ഉള്ളതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഡിസ്ട്രിക്ട് റിസര്‍വ്വ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
സേനയെ തിരിച്ചറിഞ്ഞ് നക്സലുകള്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നതായി ബാസ്തര്‍ റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്. ആര്. പി. കല്ലൂരി അറിയിച്ചു.
ഭീകരരില്‍ നിന്നും യൂണീഫോമുകളും, തോക്കുകളും സ്ഫോടന വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇവരുടെ കമാന്‍ഡന്റ് റൈനുവാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: