നഗരത്തില്‍ ഓട്ടോ ഹര്‍ത്താല്‍; ഡ്രൈവര്‍മാര്‍ പ്രകടനം നടത്തി

Friday 13 November 2015 6:05 pm IST

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ ചൂരി ബട്ടംപാറയിലെ സന്ദീപിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനുകള്‍ നഗരത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ഹര്‍ത്താലാചരിച്ചത്. ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എസ്ടിയു, എഐടിയു സി തുടങ്ങിയ തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിലായിരുന്നു ഹര്‍ത്താല്‍.കാസര്‍കോട് ജില്ലാ ബാങ്ക് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരംചുറ്റി ആക്‌സിസ് ബാങ്കിന് സമീപം സമാപിച്ചു. പ്രതിഷേധ പ്രകടനത്തിന് ബിഎംഎസ് നേതാവ് എ.കേശവന്‍, അബൂബക്കര്‍, പുരുഷോത്തമന്‍, കെ ശ്രീനിവാസന്‍, കുഞ്ഞികൃഷ്ണന്‍, കെ.രാമ, ഖലീല്‍, എസ്എംഅബ്ദുര്‍ റഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.