സര്‍ക്കാര്‍ ആശുപത്രിയുടെ ശോച്യാവസ്ഥ; ബിജെപി അനിശ്ചിതകാല റിലേ നിരാഹാരസമരം ആരംഭിച്ചു

Wednesday 14 December 2011 9:55 pm IST

പിറവം: മുളന്തുരുത്തി സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ബിജെപി ആശുപത്രിക്ക്‌ മുമ്പില്‍ നിരാഹാരസമരം ആരംഭിച്ചു. സമരം ബിജെപി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു ഉദ്ഘാടനം ചെയ്തു. ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ്‌ വി.എസ്‌.സത്യന്‍ നിരാഹാരമനുഷ്ഠിച്ചു.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്‌.ഷൈജു, ജില്ലാ സെക്രട്ടറി പി.എച്ച്‌.ശൈലേഷ്‌, ബിജെപി നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ പി.കെ.അനിരുദ്ധന്‍, ജനറല്‍ സെക്രട്ടറി ഷാജി കണ്ണന്‍കോട്ടില്‍, സെക്രട്ടറി കെ.എസ്‌.ഉണ്ണികൃഷ്ണന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ ടി.കെ.പ്രശാന്ത്‌, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ ഗായത്രി രഘുനാഥ്‌, കര്‍ഷകമോര്‍ച്ച മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ എ.ആര്‍.ഹരിദാസ്‌, നെല്‍വയല്‍ സംരക്ഷണസമിതി പ്രസിഡന്റ്‌ കെ.എസ്‌.പ്രസാദ്‌, പരിസ്ഥിതി സെല്‍ ജില്ലാ കണ്‍വീനര്‍ ഏലൂര്‍ ഗോപിനാഥ്‌ തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍, സാമുദായിക സംഘടനാ നേതാക്കന്മാര്‍, വിവിധ പഞ്ചായത്ത്‌ സമിതി പ്രസിഡന്റുമാരായ എം.എന്‍.രാജന്‍ മുളന്തുരുത്തി എംപി പീതാംബരന്‍ ആമ്പല്ലൂര്‍, എന്‍.സജീവ്‌ ചോറ്റാനിക്കര, കെ.കെ.ഉണ്ണികൃഷ്ണന്‍ എടയ്ക്കാട്ടുവയല്‍, രഘുനാഥ്‌ മുളന്തുരുത്തി, മോഹനന്‍ അരയന്‍കാവ്‌, ജിജി പേണാട്ടേല്‍ തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി സമരത്തിന്‌ ആശംസകളര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.