മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു നാലുവര്‍ഷം മുമ്പ് വിരമിച്ച ജീവനക്കാരന് ആനുകൂല്യം ലഭിച്ചു

Friday 13 November 2015 6:30 pm IST

തിരുവനന്തപുരം: നാലുവര്‍ഷം മുമ്പ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്‌സിഐ) നിന്നും വിരമിച്ച ജീവനക്കാരന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് ഓവര്‍ടൈം അലവന്‍സ് ലഭിച്ചു. കഴക്കൂട്ടം സ്വദേശി ജെ. സെസിന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 60,603 രൂപയാണ് പരാതിക്കാരന് കിട്ടേണ്ടിയിരുന്നത്. അപേക്ഷകള്‍ നിരവധി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ എഫ്‌സിഐ ചെയര്‍മാനില്‍ നിന്നും വിശദീകരണം തേടിയിരുന്നു. അനുവദിച്ച ബജറ്റ്തുക ചെലവഴിച്ചതുകാരണം ഓവര്‍ടൈം അലവന്‍സ് നല്‍കാന്‍ സാങ്കേതിക തടസമുണ്ടെന്നായിരുന്നു വിശദീകരണം. ഇത്തരമൊരു ന്യായം എഫ്‌സിഐ പോലൊരു സ്ഥാപനത്തിന് യോജിച്ചതല്ലെന്നും തുക അടിയന്തിരമായി നല്‍കണമെന്നും ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 60,603 രൂപ പരാതിക്കാരന് നല്‍കിയതായി എഫ്‌സിഐ കമ്മീഷനെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.