ചേര്‍ത്തല: മോളിയുടെ ജീവനായി നാളെ നാട് കൈകോര്‍ക്കും അത്യപൂര്‍വ്വ രോഗവുമായി മല്ലിടുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കര്‍ത്താ വീട്ടില്‍ പി.കെ.മോളി(38)യുടെ ചികിത്സയ്ക്ക കൈതാങ്ങേകാന്‍ നാട്ടുകാര്‍ ഞായറാഴ്ച രംഗത്തിറങ്ങും. വയറ്റില്‍ വളര്‍ന്ന് വലുതായ മുഴ ഹൃദയത്തിന്റെ വലത് ഭാഗത്ത് സ്പര്‍ശിച്ച് നില്ക്കുന്ന അസ്ഥയാണ് മോളിയുടേത്.എറണാകുളത്ത് സ്വകാര്യ അസ്പത്രിയില് ചികിത്സ.ില് കഴിയുന്ന മോളിയുടെ ജീവന് രക്ഷിക്കാന്‍ വേണ്ടത് 5 ലക്ഷം രൂപയാണ്. കൂലിപണിക്കാരനായ ഭര്‍ത്താവ് സുനില്കര്ത്തയും വിദ്യാര്‍ത്ഥികളായ മക്കള്‍ പണമില്ലാതെ വിഷമിക്കുമ്പോളാണ് സഹായിക്കാന്‍ നാട്ടുകാര്‍ രംഗത്ത് വന്നത്. ചികിത്സാ സഹായത്തിനായി സംഘാടക സമതി രൂപീകരിച്ചു. ജനറല്‍ കണ്‍വീനര്‍ എ.ആര് .ശശികുമാറിന്റെയും പഞ്ചായത്ത് അംഗം മിനി സുഖലാലിന്റെയും പേരില്‍ വിജയ ബാങ്ക് മാരാരിക്കുളം ശാഖയില്അക്കൗണ്ടം തുടങ്ങി. ഞായറാഴ്ച ഒറ്റ ദിവസം 30 സ്കാഡുകളായി ഇറങ്ങി ധനശേഖരണം നടത്താനും തീരുമാനിച്ചു. അക്കൗണ്ട് നമ്പര്‍ 208401011003269 ഐ.എഫ്.സി.കോഡ് വി.ഐ.ജെ8002084.
പ്രതികരിക്കാൻ ഇവിടെ എഴുതുക: