തൊടുപുഴ: തൊടുപുഴ കുന്നത്തിന് സമീപം ബൈക്ക് മറിഞ്ഞ് തൊഴിലാളിക്ക് പരിക്കേറ്റു. ഞാറക്കാട് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. തൊടുപുഴ ഉടുമ്പന്നൂര്‍ പാതയില്‍ കുന്നത്തെ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് അപകടം നടന്നത്. സമീപവാസികളാണ് ഇയാളെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കൈക്കും കാലിനും പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട കാരണം വ്യക്തമല്ല. രാത്രിയില്‍ ജോലികഴിഞ്ഞ് മടങ്ങുന്ന വഴിക്കാണ് അപകടം നടന്നത്. അപകടം നടന്നതിന് സമീപത്തായി റോഡില്‍ സ്ലാബ് ഇളകികിടക്കുന്നുണ്ട്. സ്വകാര്യ കമ്പനി കേബിള്‍ കുഴിയെടുത്തതുമൂലമാണ് സ്ലാബ് തകര്‍ന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല. കുന്നത്ത് 6 മാസം മുമ്പ് നടന്ന ബൈക്ക് അപകത്തില്‍ ഒരാള്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: