തൊടുപുഴ: അമിത വേഗത്തിലെത്തിയ കാര്‍ ലോഡ്ജ് മുറിയിലേക്ക് പാഞ്ഞ് കയറി. കഴിഞ്ഞ അര്‍ദ്ധ രാത്രി മുതലക്കോടത്തിന് സമീപത്തുവച്ചാണ് അപകടം നടന്നത്. തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്ക്ക് പോകുകയായിരുന്ന മാരുതി റിറ്റ്സ് കാര്‍ കോണിതമാലില് ലോഡ്ജിലേക്കാണ് പാഞ്ഞ് കയറിയത്. കാറിലുണ്ടായിരുന്ന കരിമണ്ണൂര്‍ സ്വദേശികളായ നാല് പേര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ തകര്‍ന്ന ലോഡ്ജ് മുറിയില്‍ ആളുകളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം വഴിമാറി. തൊട്ടടുത്ത മുറിയിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴാണ് അപകടം നടന്നതായി മനസിലാക്കിയത്. അപകടത്തിന് ശേഷം തെന്നിമാറിയ കാര്‍ ഇരുപത് മീറ്റര്‍ മാറിയാണ് കിടന്നത്. നാട്ടുകാരും തൊടുപുഴയില്‍ നിന്നും എത്തിയ പോലീസുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.തൊടുപുഴ പോലീസ് കേസെടുത്തു. തൊടുപുഴ പേഴുംകാട്ടില്‍ അജിയുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: