ആവിഷ്‌കാര സ്വാതന്ത്ര്യം ആത്മാര്‍ത്ഥമാവണം

Friday 13 November 2015 9:43 pm IST

ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് പരമപ്രധാനമാണ്. മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ഇതിന്റെ പേരില്‍ ചോദ്യം ചെയ്യാം. എന്നാല്‍ ഏതെങ്കിലുമൊരു മതത്തിനുനേരെ ബോധപൂര്‍വമായി നിരന്തരം ആക്രമണം നടത്തുമ്പോള്‍ അതു സത്യസന്ധമല്ല. ഇതരമതവിഭാഗങ്ങളിലെയും അനാശാസ്യ പ്രവണതകളെ അതേ മൂര്‍ച്ചയോടെ നേരിടുമ്പോഴേ ആവിഷ്‌കാര സ്വാതന്ത്ര്യം വിശ്വാസയോഗ്യമാകൂ. എന്നാല്‍ വിമര്‍ശനവിധേയമായ മതത്തിന്റെ എണ്ണമറ്റ നല്ല വശങ്ങളും ദാര്‍ശനികാടിത്തറയും മഹത്വവും അറിഞ്ഞാദരിച്ചുവേണം ആവിഷ്‌കാരത്തിന്റെ പേരില്‍ വിമര്‍ശന പടവാളിട്ടിളക്കുവാന്‍... അതെ, എഴുതുവാനുള്ള അവകാശം മതത്തെ തളര്‍ത്തുവാനാകരുത്, അതിന്റെ നന്മവശങ്ങളെ കൂടുതല്‍ ഉയര്‍ത്തുവാനാകണം. നിര്‍ഭാഗ്യവശാല്‍ ഭാരതത്തിലെ 'പുരോഗമന വാദികള്‍' ഇതൊന്നും പാലിക്കാതെ വ്യക്തമായ അജണ്ടകളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ഹിന്ദുവിരുദ്ധത മാത്രമാണിവരുടെ ലക്ഷ്യം. ഇതാണിന്നത്തെ ഭാരതത്തിലെ സാംസ്‌കാരിക രംഗത്തെ ശാപവും. സി.ഷാജീവ്, ആലപ്പുഴ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.