ബാര്‍ കോഴക്കേസില്‍ കെ. എം. മാണിക്കെതിരെ കണ്ടെത്തിയ തെളിവുകള്‍ നശിപ്പിച്ചശേഷം തെളിവില്ല എന്ന് പറയാനല്ലെ. സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റ അന്നുമുതല്‍ കള്ളനെന്നും കള്ളനുകഞ്ഞിവെച്ചവനെന്നും ഉമ്മന്‍ചാണ്ടി ജനങ്ങള്‍ നിങ്ങള്‍ക്കെതിരെ ആരവം ഉയര്‍ത്തുന്നത് താങ്കള്‍ കേള്‍ക്കുന്നില്ലേ. അതോ കേള്‍ക്കാത്തതായി നടക്കുന്നതാണോ.
ഉത്തമന് കണ്ണൂര്‍
50 വര്‍ഷം ജനങ്ങളെ പറ്റിച്ച് ഭരിച്ചു. ഇനിയും ജനങ്ങളെ വിഡ്ഢികളാക്കാനാണോ കെ. എം. മാണിയും മുഖ്യമന്ത്രിയും ചേര്‍ന്നു ശ്രമിക്കുന്നത്. കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് സംസ്ഥാനത്തെ ഖജനാവിലുള്ളത്. നാലു വര്‍ഷത്തോളം നിങ്ങള്‍ കട്ട ഖജനാവിനോട് അല്പമെങ്കിലും കൂറുണ്ടെങ്കില്‍ ബാക്കി കട്ടവര്‍ ആരൊക്കെ, എത്ര കട്ടെന്നും പറയാനുളള ചങ്കുറപ്പ് കാണിക്കണം. മുഖ്യമന്ത്രി സ്ഥാനതെത്തിച്ച ജനങ്ങളോട് അതെങ്കിലും ചെയ്യണം. കെ. എം. മാണി കോഴ മേടിച്ചത് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും മാണിയെ ന്യായീകരിക്കുന്നതില്‍ എന്താണര്‍ത്ഥം.
കരുണാകരന് നമ്പ്യാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: