ഓണ്‍ലൈന്‍ പരിഷ്‌കാരങ്ങള്‍ അനുവദിക്കില്ലെന്ന്

Friday 13 November 2015 10:01 pm IST

പനമരം : ആധാരം എഴുത്ത് തൊഴിലിന് ഭീഷണിയാകുന്ന വിധത്തില്‍ ആധാരങ്ങള്‍ അടക്കമുളള രേഖകളുടെ സുരക്ഷയ്ക്ക് ഭീഷണിയാകും വിധത്തിലുളള ഓണ്‍ലൈന്‍ പരിഷ്‌കാരങ്ങള്‍ അനുവദിക്കില്ലെന്ന് ഓള്‍ കേരളഡോക്യുമെന്റ് റൈറ്റേഴ്‌സ്ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 1865-ല്‍ തുടങ്ങിയ കേരളത്തിലെ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കീഴില്‍ സ്വാതന്ത്ര്യത്തിന് ശേഷവും, നിശബ്ദമായി സേവനം ചെയ്ത് കോടിക്കണക്കിന് രൂപ ഖജനാവിലേക്ക് എത്തിച്ചുനല്‍കുന്നു. എന്നാല്‍ ആധാരമെഴുത്ത് തൊഴിലാളികളെ തൊളിലില്ലാത്തവരാക്കുന്ന വിധത്തില്‍ ഓണ്‍ലൈന്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കി വരികയാണ്. തൊഴില്‍ മേഖലയില്‍ നിലനിര്‍ത്തി കൊണ്ടുളള കമ്പ്യൂട്ടര്‍ വത്കരണം മാത്രമെ അനുവദിക്കുകയുളളുവെന്നും സമ്മേളനം ആവശ്യപ്പെട്ടു. പനമരം വ്യാപാര ഭവനില്‍ നടന്ന ജില്ലാസമ്മേളനം സംസ്ഥാന പ്രസിഡണ്ട് ഒ.എം.ദിനകരന്‍ ഉത്ഘാടനം ചെയ്തു. പി.എം.തങ്കച്ചന്‍ അധ്യക്ഷനായി. പി.കെ.രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.കൃഷ്ണസ്വാമി പിളള,ശങ്കരന്‍ നമ്പൂതിരി, കെ.ജി ഇന്ദുകലാധരന്‍, കെ.ജെ ക്ലമന്റ് എന്നിവര്‍ സംസാരിച്ചു. അനുശോചന പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി പ്രതിനിധികള്‍ ടൗണില്‍ പ്രകടനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.