കൊച്ചി: മലയാറ്റൂര്‍ അടിവാരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവധാരാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂറോ ഡെവലപ്പ്മെന്റിനു അന്തര്‍ദേശീയ പുരസ്കാരം. അലോപ്പതി വൈദ്യശാസ്ത്രത്തിനു ഇനിയും ഫലപ്രദമായ ചികിത്സ കണ്ടുപിടിക്കുവാന്‍ പറ്റാത്ത ജന്മനാ ഉള്ള സെറിബ്രല്‍ പാല്‍സി,ഡൗണ്‍സിന്‍ഡ്രോം,ഓട്ടിസം തുടങ്ങിയ അസുഖങ്ങള്‍ക്കും പഠന-പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവയ്ക്കും ജീവധാര ചികിത്സ രീതിയില്‍ ആശ്വാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അവാര്‍ഡ്.
അക്യുപംക്ചര് ഇലക്ട്രോ ഹേമിയോപ്പതിയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സാ രീതിയാണിത്. ചികിത്സാ രീതികളുടെ ഗുണമേന്മയും ആവിഷ്കാരവും ആണ് ജീവധാര ന്യൂറോ ഡവലപ്പ്മെന്റ് ആന്റ് റിസര്‍ച്ച് സെന്ററിന്റെഡയറക്ടര് ഡോ.സിസ്റ്റര്‍ . മേരി ഇസ്സായിടെ അവാര്‍ഡിനര്‍ഹയാക്കിയത്. പാരിസില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് ക്വാളിറ്റി കമ്മിറ്റ്മെന്റ് ഗോള്‍ഡ് അവാര്‍ഡ് സിസ്റ്റര്‍ മേരി ഇസ്സായി ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: