ന്യൂദല്‍ഹി: തങ്ങള്‍ക്ക് ഛോട്ടാരാജനെ കാണണമെന്ന സഹോദരിമാരുടെ ആവശ്യം പരിഗണിക്കാന്‍ ദല്‍ഹി സിബിഐ കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്കി. കഴിഞ്ഞ 27 വര്‍ഷമായി തങ്ങള്‍ സഹോദരനെ കണ്ടിട്ടില്ല.
അവനെ കാണണം, അനുഗ്രഹിക്കണം. ഇതിന് അനുവദിക്കണം. അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സുനിയ സഖാറാം ചവാന്, മാലിനി സക്പാല്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. തങ്ങള്‍ക്ക് ശാരീരിക പ്രശ്നം ഉണ്ടെന്നും അതിനാല്‍ മരുമകന് അനില്‍ മേനോനെ കൂടെക്കൂട്ടാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ അഭ്യര്‍ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: