ഫുഷു (ചൈന): നിലവിലെ ജേതാവും ഒന്നാം സീഡുമായ ഇന്ത്യയുടെ സൈന നെഹ്വാള് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ സെമിയിലെത്തി. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തകര്‍ത്താണ് സൈനയുടെ കുതിപ്പ്.
42 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ 21-16, 21-13 എന്ന സ്കോറിനായിരുന്നു സൈനയുടെ ജയം. സെമിയില്‍ ഏഴാം സീഡ് ചൈനയുടെ വാങ് യിഹാനാണ് സൈനയുടെ എതിരാളി. നാലാം സീഡ് തായ്പേയിയുടെ തായ് സു യിങിനെ 21-18, 21-17 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് വാങ് അവസാന നാലില്‍ ഇടംപിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: