പ്രതിഷേധവുമായി ഹിന്ദുഐക്യവേദി

Saturday 14 November 2015 2:43 am IST

കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തെയും ആശ്രമ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ക്രൈസ്തവ മേലദ്ധ്യക്ഷന്‍മാരും ഇസ്ലാമിക തീവ്രവാദികളും രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് ഗൂഢശ്രമം നടത്തുന്നതായി ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനസെക്രട്ടറി വി.സുശികുമാര്‍ പറഞ്ഞു. വള്ളിക്കാവില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന മാലിന്യസംസ്‌കരണ പ്ലാന്റിന്റെ പേരില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടും അത് അനുവദിക്കാതെ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കി ആശ്രമത്തെയും സ്ഥാപനങ്ങളെയും നശിപ്പിക്കുവാന്‍ ഇസ്ലാമിക-ക്രൈസ്തവ രാഷ്ട്രീയ കൂട്ടുക്കെട്ട് ശ്രമിക്കുകയാണ്. കാലങ്ങളായി ആശ്രമത്തിനെതിരെ നടക്കുന്ന അസഹിഷ്ണുതയുടെ ഫലമായിട്ടാണ് വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് സര്‍ക്കാരിനോട് വി.സുശികുമാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.