വള്ളിക്കാവ് സംഭവം പോലീസ് നിരീക്ഷിക്കുന്നു

Saturday 14 November 2015 2:55 am IST

കരുനാഗപ്പള്ളി: വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിനും സ്ഥാപനങ്ങള്‍ക്കുമെതിരെ നടക്കുന്ന അക്രമ സംഭവങ്ങളെയും സമരങ്ങളെയും ഗൗരവത്തോടെ കാണുവാന്‍ പോലീസിന് നിര്‍ദ്ദേശം. കരുനാഗപ്പള്ളി എസിപിയോട് സമഗ്ര അന്വഷണ റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചാകട്ടെ പോലീസിന് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയി. കഴിഞ്ഞ പത്തുവര്‍ഷമായി പ്ലാന്റ് പ്രവര്‍ത്തിക്കുന്നതായും ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉന്നത പോലീസ് മേധാവികള്‍ക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൈമാറിയിട്ടുണ്ട്. സമരത്തിന് നേതൃത്വം നല്‍കുന്നവരുടെ വ്യക്തിവിവരങ്ങളും ബന്ധങ്ങളും പരിശോധിക്കാന്‍ കൊല്ലത്ത് നിന്ന് പ്രത്യേക പോലീസ് ടീമിനെയും വള്ളിക്കാവില്‍ വിന്യസിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.