വനവാസി സമൂഹത്തിന്റെ സമഗ്ര വികസനം അനിവാര്യം: ഡോ. ലത

Saturday 14 November 2015 2:48 am IST

കൊച്ചി: വനവാസി സമൂഹത്തിന്റെ സമഗ്ര വികസനം അനിവാര്യമാണെന്ന് കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ.ജെ. ലത പറഞ്ഞു. കേരള വനവാസി വികാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് ആരംഭിച്ച സ്ഥാപനമായ 'പ്രേരണ'യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വനവാസികള്‍ക്ക് പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ ഫലപ്രദമായി വിനിയോഗപ്പെടുത്തുന്നില്ല. സാമൂഹ്യസംഘടനകളുടെ പ്രവര്‍ത്തനമാണ് ഇതിന് പരിഹാരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രം സംഘടനാ കാര്യദര്‍ശി സോമയാലുജി മുഖ്യപ്രഭാഷണം നടത്തി. വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, സി.പി.ഉണ്ണികൃഷ്ണന്‍, എസ്. രാമനുണ്ണി എന്നിവര്‍ സംസാരിച്ചു. കെ.കുമാരന്‍ സ്വാഗതവും വി.ഉമേഷ് കമ്മത്ത് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.