വനവാസി ബോധവല്‍ക്കരണത്തിന് ജനസമ്പര്‍ക്കവുമായി വനവാസി വികാസകേന്ദ്രം

Saturday 14 November 2015 3:07 am IST

കോഴിക്കോട്: വനവാസികളുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികള്‍ക്ക് തിരുനെല്ലിയില്‍ ചേര്‍ന്ന കേരള വനവാസി വികാസകേന്ദ്രം സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം രൂപം നല്‍കി. വിദ്യാഭ്യാസ, ആരോഗ്യ ,സാംസ്‌കാരിക, സാമ്പത്തിക മേഖലകളില്‍ സമഗ്രമായ പുരോഗതിലക്ഷ്യം വെച്ചുള്ള പദ്ധതികളാണവ. വന അവകാശ നിയമത്തെക്കുറിച്ചും, പിഇഎസ്എ നിയമത്തെക്കുറിച്ചും വനവാസികള്‍ക്കിടയില്‍ ആവശ്യമായ ബോധവല്‍ക്കരണം നടത്താനും അര്‍ഹതപ്പെട്ട അനുകൂല്യങ്ങള്‍ നേടിക്കൊടുക്കുന്നതിനായി ജനസമ്പര്‍ക്ക പരിപാടി നടത്താനും യോഗം തീരുമാനിച്ചു. ഇടുക്കി ഇടമലക്കുടിയിലെ കുട്ടികളില്ലാത്ത ദമ്പതിമാരെക്കുറിച്ച് സര്‍വ്വേ നടത്താനും വിവരങ്ങള്‍ ശേഖരിക്കാനും കമ്മറ്റിയെ നിയോഗിച്ചു. കണ്ണൂര്‍ പേരാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്ന് ഭക്ഷണം ശേഖരിച്ച് കഴിക്കുന്ന വനവാസി ബാലന്‍മാരുടെ അവസ്ഥ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് മധുഖര്‍ വി. ഗോറെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.കുമാരന്‍, സി.കെ. സുരേഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.