വടകര: തദ്ദേശതിരഞ്ഞെടുപ്പില്‍ അഴിയൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫും എസ്ഡിപിഐയും മത്സരിച്ചത് പരസ്പരധാരണയോടെയെന്ന് മുഖപത്രം. എസ്ഡിപിഐ അക്കൗണ്ട് തുറന്ന അഴിയൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ വിജയത്തിന് പിന്നില്‍ എസ്ഡിപിഐയുടെ പിന്തുണയാണെന്നാണ് പത്രം അവകാശപ്പെടുന്നത്. യുഡിഎഫിന്റെ ഉറച്ച സീറ്റായ പതിനെട്ടാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പി.സഹീര്‍ വിജയിച്ചപ്പോള്‍ തൊട്ടടുത്ത 17-ാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥി ആയിഷഉമ്മറിനെ എല്‍ഡിഎഫ് 130 വോട്ടിനും പരാജയപ്പെടുത്തി. പഞ്ചായത്തില്‍ നിലവില്‍ യുഡിഎഫിന് 12 സീറ്റും എല്‍ഡിഎഫിന് ആറും സീറ്റും എസ്ഡിപിഐക്ക് ഒരു സീറ്റുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: