കാലിക്കറ്റ് പ്രസ്‌ക്ലബ് മാധ്യമപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Saturday 14 November 2015 11:09 am IST

കോഴിക്കോട്: കാലിക്കറ്റ് പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമപുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു. അവാര്‍ഡുകള്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തി ക്കുന്നതിനുള്ള പ്രചോദനമാകണമെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ റിപ്പോര്‍ട്ടിംഗിനുള്ള കെ.സി. മാധവക്കുറുപ്പ് അവാര്‍ഡ് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ ബിജു പരവത്ത്, ടെലിവിഷന്‍ ന്യൂസ് സ്റ്റോറിക്കുള്ള പി. ഉണ്ണിക്കൃഷ്ണന്‍ അവാര്‍ഡ് മനോരമ ന്യൂസ് കോഴിക്കോട് റിപ്പോര്‍ട്ടര്‍ നിഖില്‍ ഡേവിസ് എന്നിവര്‍ ഏറ്റുവാങ്ങി. പത്രത്തിന്റെ മികച്ച ലേ ഔട്ടിനുള്ള തെരുവത്ത് രാമന്‍ അവാര്‍ഡ് തേജസിലെ അബ്ദുള്‍ ജലീല്‍ വടക്കത്രയും ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നല്‍കുന്ന മുഷ്താഖ് സ്‌പോര്‍ട്‌സ് ജേര്‍ണലിസം അവാര്‍ഡ് മലയാള മനോരമ മലപ്പുറം യൂണിറ്റിലെ റിപ്പോര്‍ട്ടര്‍ ജോമിച്ചന്‍ ജോസും സ്‌പോര്‍ട്‌സ് വാര്‍ത്താചിത്രത്തിനുള്ള അവാര്‍ഡ് മാധ്യമത്തിലെ പ്രകാശ് കരിമ്പയും ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡുകള്‍. പ്രസ്‌ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് മുഖ്യാതിഥിയായിരുന്നു. പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് അവാര്‍ഡു ജേതാക്കളെ പരിചയപ്പെടുത്തി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാനപ്ര സിഡന്റ് പി.എ. അബ്ദുള്‍ ഗഫൂര്‍, കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ പ്രിയേഷ്‌ലാല്‍, പ്രസ്‌ക്ലബ് സെക്രട്ടറി എന്‍. രാജേഷ്, ജോയിന്റ് സെക്രട്ടറി സോഫിയ ബിന്ദ് എന്നിവര്‍ സംസാരിച്ചു. അവാര്‍ഡുജേതാക്കള്‍ മറുപടിപ്രസംഗം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.