സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Thursday 15 December 2011 12:02 pm IST

കൊച്ചി: സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. പവന് 600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവന് 20,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിനു 75 രൂപ കുറഞ്ഞ് 2,600ലെത്തി. ആഗോളവിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിനു വില 1571.64 ഡോളറിലെത്തി. ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില പവന് 21,400 രൂപയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.