ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയിലെ വനപ്രദേശത്ത് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ സൈനികരെ വിമാന മാര്‍ഗം ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണ രേഖക്കടുത്ത് പയേര്പതി വാണിഗ വനമേഖലയില്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യ വിവരത്തേത്തുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സ് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.
മോശം കാലാവസ്ഥയേത്തുടര്‍ന്ന് വെള്ളിയാഴ്ച നിര്‍ത്തിവെച്ച ഭീകരര്‍ക്കായുള്ള തിരച്ചില്‍ ശനിയാഴ്ച വീണ്ടും തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: