കോഴിക്കോട് : കവര്‍ച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ലെഷ്കര്‍ ഇ തൊയിബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീറിന്റെ കൂട്ടാളി അറസ്റ്റില്‍.
കോഴിക്കോട് സ്വദേശി ഷഹനാസാണ് അറസ്റ്റിലായിരിക്കുന്നത്. ബംഗളൂരു സ്ഫോടന കേസിലെ പ്രതികള്‍ക്ക് നല്‍കാനായി നസീര്‍ കൈമാറിയ കുറിപ്പുകളും ഇയാളില്‍ നിന്ന് കണ്ടെത്തി.
പ്രതികളെ സ്വാധീനിക്കാനുള്ള നിര്‍ദേശങ്ങളാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കോലഞ്ചേരി കോടതിയില്‍ വച്ചാണ് നസീര്‍ കുറിപ്പുകള്‍ കൈമാറിയതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: