രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു

Thursday 15 December 2011 4:20 pm IST

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്‌. ഒരു ഡോളറിന്‌ 54.18 എന്ന നിലയിലാണ്‌ ഇപ്പോള്‍ വിനിമയം നടക്കുന്നത്‌. ഡോളറിനെതിരെ യൂറോയുടെ വിനിമയ നിരക്കിലുണ്ടായ ഇടിവും ഡോളറിന്‌ ആവശ്യക്കാരേറിയതുമാണ്‌ രൂപയുടെ തകര്‍ച്ചയ്ക്ക്‌ വഴിയൊരുക്കിയത്‌. രൂപയുടെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഇന്നലെ വ്യാപാരാന്ത്യത്തില്‍ 53.71 രൂപയായിരുന്നു ഡോളറുമായുള്ള വിനിമയ നിരക്ക്. രൂപയുടെ വിലയിടിവ് ഇറക്കുമതിയെ ശക്തമായി ബാധിച്ചതിനാല്‍ സാമ്പത്തിക രംഗം അനിശ്ചിതത്വത്തിലാകുമെന്നു സൂചന. വിലക്കയറ്റ ഭീഷണിയും രാജ്യം നേരിടുന്നു. യൂറോയെ അപേക്ഷിച്ചു ഡോളര്‍ ശക്തമായതും ഇന്ത്യന്‍ വിപണിയെ വിദേശ നിക്ഷേപകര്‍ ഉപേക്ഷിച്ചതും രൂപയുടെ മൂല്യമിടിവിനു കാരണമായെന്നു വിദഗ്ധര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.