ബാര്‍ കോഴ: അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ചെന്നിത്തല

Saturday 14 November 2015 5:32 pm IST

കൊച്ചി: ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ നീതിയുകക്തമായാണ് അന്വേഷണം നടന്നതെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തിയതും ബാഹ്യപ്രേരണകള്‍ ഒന്നുമില്ലാതെയാണ്. സര്‍ക്കാര്‍ ഒരിക്കലും വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ കൈ കടത്താറില്ല. കേസുകളില്‍ ആരെയൊക്കെ ചോദ്യം ചെയ്യണം ആരുടെ പേരിലൊക്കെ കേസെടുക്കണം എന്ന് തീരുമാനിക്കുന്നത് വിജിലന്‍സ് ഉദ്യോഗസ്ഥരാണ്. അതില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും ചെന്നിത്തല പറഞ്ഞു. പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍ കേസില്‍ മാണിക്കെതിരെ കേസ് എടുത്തപ്പോള്‍ മന്ത്രി ബാബുവിനെതിരേ കേസെടുക്കേണ്ടെന്നായിരുന്നു വിജിലന്‍സിന്റെ തീരുമാനം. ഇത് ഇരട്ടനീതിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.