മുംബൈ: ശക്തമായ ലോക്പാല്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ ദല്‍ഹിയില്‍ നടത്താനിരുന്ന നിരാഹാര സമരത്തിന്റെ വേദി മുംബൈയിലേക്കു മാറ്റുന്നു. ഈ മാസം അവസാനമാണ് ഒരു മാസം നീണ്ടു നില്ക്കുന്ന നിരാഹാരം ആരംഭിക്കുക.
ദല്‍ഹിയിലെ കടുത്ത ശൈത്യമാണു വേദി മാറ്റാന്‍ കാരണം. നിരാഹാരസമരം നടത്താന്‍ മുംബൈ പോലീസിനോട് അനുമതി തേടിയെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 27 മുതല്‍ ജനുവരി 26 വരെ ആസാദ് മൈതാനില്‍ നിരാഹാരം ഇരിക്കാന്‍ അനുമതിക്കണമെന്നാണ് അണ്ണ ഹസാരെ സംഘത്തിന്റെ ആവശ്യം.
കാലാവസ്ഥയില്‍ മാറ്റം വന്നാല്‍ ദല്‍ഹി തന്നെയായിരിക്കും സമരമുഖമെന്നു ഹസാരെ സംഘത്തിലെ പ്രധാനി അരവിന്ദ് കെജ്രിവാള് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: