മുഹമ്മ: സംസ്ഥാനതല ചിത്രരചനാമത്സരവിജയി ടി.എസ്. ഐശ്വര്യകൃഷ്ണ വരച്ചസ്റ്റാമ്പ് സംസ്ഥാന ശിശുക്ഷേമ സമതി ശിശുദിനമായ ഇന്നലെ പുറത്തിറക്കി. തിരുവനന്തപുരം തൈക്കാടുള്ള കേരളാശിശു ക്ഷേമസമിതി ഓഫീസില്‍ മന്ത്രി എം.കെ. മുനീറാണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്. ത്രിവര്ണപതാകയുടെയുംഉപഗ്രഹത്തിന്റെയും പശ്ചാത്തലത്തില്‍ ചിന്താവിഷ്ടനായ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമിന്റെ ജലഛായാചിത്രമാണ് ഐശ്വര്യകൃഷ്ണ രൂപപ്പെടുത്തിയത്.പ്രിയപ്പെട്ട കലാംസാര് എന്നതായിരുന്നു ചിത്രരചനാ വിഷയം. കണിച്ചുകുളങ്ങര എസ്എന്‍ ട്രസ്റ്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഐശ്വര്യകൃഷ്ണ. അപ്പുപ്പന് പരേതനായ ആര്‍ടിസ്റ്റ് പളനിയാണ് ചിത്രരചനയില്‍ ഐശ്വര്യയുടെ വഴികാട്ടി. എസ്എല്‍പുരം തോപ്പില്‍ പി.കെ. സജീവിന്റെയും ഗായത്രിദേവിയുടെയും മകളാണ്. ഐശ്വര്യകൃഷ്ണ വരച്ച സ്റ്റാമ്പിന് അംഗീകാരം ലഭിച്ചതിന്റെ ഭാഗമായി കണിച്ചുകുളങ്ങര എസ്എന്‍ ട്രസ്റ്റ് സ്കൂളിനും സര്‍ക്കാര്‍ പുരസ്ക്കാരം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: