ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ വലയില്‍ കൂറ്റന്‍ തിരണ്ടി വലയില്‍ കുടുങ്ങി. പുന്നപ്ര ചള്ളി കടല്‍തീരത്ത് നിന്നും പതിനഞ്ച് കിലോ മീറ്റര്‍ അകലെ ആഴകടലില്‍ ചെട്ടികാട് സ്വദേശിയുടെ പാണ്ട്യാലക്കല്‍ എന്ന വള്ളകാര് വിരിച്ച എച്ച്എം വലയിലാണ് നാന്നൂറ് കിലോയോളം തൂക്കം വരുന്ന തിരണ്ടി കുടുങ്ങിയത്. ഇന്നലെ രാവിലെ ഏഴോടെയായരുന്നു സംഭവം. തുടര്‍ന്ന് അഞ്ച് തൊഴിലാളികളും കൂടി വലിച്ച് ഒരു മണിക്കൂറത്തെ ശ്രമത്തിനു ശേഷം തിരണ്ടിയെ കയര്‍ കെട്ടി വലിച്ച് കരക്ക് എത്തിക്കുകയായിരുന്നു. പിന്നീട് പത്തോളം തൊഴിലാളികള്‍ ചേര്‍ന്ന് ഇതിനെ വാഹനത്തില്‍ എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ എത്തിച്ചു. നാല്പതിനായിരം രൂപ വിലകണക്കാക്കുന്നു. നൂറുകണക്കിന് ജനങ്ങളാണ് തിരണ്ടിയെ കാണാന്‍ തടിച്ചു കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: