ആലപ്പുഴ: മോഷണക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ 2002 ല്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ചേര്‍ത്തല പട്ടണക്കാട് പുളിക്കല്‍ ഭാഗത്ത് ടോണി (സെയ്ഫുദ്ദീന്‍ 45)യെയാണ് അറസ്റ്റുചെയ്തത്. ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൂവ്വാറ്റുപുഴയില്‍ വച്ചാണ് പിടികൂടിയത്.
എറണാകുളം പനങ്ങാട് സ്റ്റേഷന് പരിധിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് 2011ല്‍ പുറത്തിറങ്ങി. ആലപ്പുഴ നോര്‍ത്ത്, സൗത്ത്, പുന്നപ്ര എന്നീ സ്റ്റേഷനുകളിലെ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. എസ്ഐ അപ്പുക്കുട്ടന്, സിപിഒ മാരായ മധു, ഹാഷിര്‍, പോള്‍ എന്നിവരും ടോണിയെ അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: