കോട്ടയം: കേരള ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ടെന്നീസ് ലീഗ് ആരംഭിക്കുന്നു. ടെന്നീസിന് സംസ്ഥാനത്തുടനീളം പ്രചാരം നല്‍കുകയെന്നതാണ് നട്കിങ്ങ് കേരള ടെന്നീസ് ലീഗ് 2015-ന്റെ ലക്ഷ്യം. മൂന്നു മാസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് തൃശൂര്‍ കിണറ്റിങ്കല്‍ ടെന്നീസ് അക്കാദമിയില്‍ നടക്കും.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്ലബ്ബുകള്‍ നാലു സോണുകളായി തിരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കും. കോര്‍പ്പറേറ്റ് ടീമുകള്‍ ഉള്‍പ്പെടെ 37 ടീമുകള്‍, 250ഓളം താരങ്ങള്‍. ഫൈനല്‍ 2016 ജനുവരിയിലെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്കൂളുകള്‍, കോളേജുകള്‍, കോര്‍പ്പറേറ്റ് കമ്പനികള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളിലേക്ക് ടെന്നീസ് വ്യാപിപ്പിക്കുകയും ഒപ്പം താരങ്ങളെയും കോച്ചുകളെയും വാര്‍ത്തെടുക്കുകയും ലക്ഷ്യമെന്ന് സംഘാടകര്‍. ലീഗില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഭാവിയില്‍ കേരളത്തില്‍ വളര്‍ന്നുവരുന്ന ടെന്നീസ് കളിക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ക്കായി ഉപയോഗിക്കും. താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി ലോക നിലവാരമുള്ള താരങ്ങളായി വാര്‍ത്തെടുക്കുകയും കേരള ടെന്നീസ് അസോസിയേഷന്റെ ലക്ഷ്യം. ലോകത്തിലെ പ്രശസ്ത കാഷ്യൂനട്ട് ബ്രാന്‍ഡ് ആയ നട്കിങ്ങ് ലീഗിന്റെ പ്രധാന സ്പോണ്സര്. നട്കിങ്ങ് കേരള ടെന്നീസ് ലീഗ് 2015ന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ടെന്നീസ് പ്രേമികൂടിയായ മിസ് കേരള ഗായത്രി സുരേഷ്.
വാര്‍ത്താസമ്മേളനത്തില്‍ ജേക്കബ് കള്ളിവയല്‍ (കെടിഎ പ്രസിഡന്റ്), തോമസ് പോള്‍ (കെടിഎ സെക്രട്ടറി), ടി.പി. രാജാറാം (കെടിഎ ജോയിന്റ് സെക്രട്ടറി, ലീഗ് ഡയറക്ടര്‍), ഡോ. ജെ. രാജ്മോഹന്‍ പിള്ള (ചെയര്മാന്, ബീറ്റാ ഗ്രൂപ്പ്), മിസ് കേരള ഗായത്രി സുരേഷ്, ടെന്നീസ് താരം എം.എസ്. കൃഷ്ണകുമാര്‍ (നാഷണല്‍ ഗെയിംസ് ഓട്ടുമെഡല്‍ ജേതാവ്) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: