ഫുഷൗ: സൈന നേവാൾ ചൈന ഓപ്പൺ സൂപ്പർ സീരിസ് ബാഡ്മിന്റൺ വനിതാ വിഭാഗം ഫൈനലിൽ. മുൻ ലോക ഒന്നാം നമ്പർ ആതിഥേയരുടെ യിഹാൻ വാങ്ങിനെ തുടർച്ചയായ ഗെയിമിൽ തുരത്തി നിലവിലെ ജേത്രി സൈന, സ്കോർ 21-13, 21-18. മത്സരം 41 മിനിറ്റിൽ അവസാനിച്ചു. യിഹാനെതിരെ സൈനയുടെ നാലാം ജയമാണ് ഫുഷൗവിലേത്.
ഫൈനലിൽ ആറാം സീഡ് ചൈനയുടെ ലീ സുറേയി എതിരാളി. നാട്ടുകാരി വാങ് ഷിസിയാനെ 21-14, 21-5നു കീഴടക്കി ലീ. യിഹാനെതിരെ വ്യക്തമായ ആധിപത്യം പുലർത്തി സൈന. രണ്ടാം ഗെയിമിൽ മാത്രമാണ് എതിരാളിക്ക് ഇന്ത്യൻ താരം അൽപ്പമെങ്കിലും പഴുത് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: